Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

$
0
0

awaradകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2015ലെ സാഹിത്യ അവാര്‍ഡുകള്‍ വി പി ബാലഗംഗാധരന്‍, വര്‍ഗീസ് സി തോമസ്, സീമ ശ്രീനിലയം എന്നിവര്‍ക്ക്.

ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിനാണ് വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്ന വി പി ഗംഗാധരന്‍ അര്‍ഹനായത്. അദ്ദേഹത്തിന്റെ മംഗള്‍യാന്‍- ഒരു ശാസ്ത്രജ്ഞന്റെ കുറിപ്പുകള്‍ എന്ന കൃതിക്കാണ് അവാര്‍ഡ്.

ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരമാണ് വര്‍ഗീസ് അര്‍ഹനായത്. മനോരമ പത്രത്തില്‍ 2015ല്‍ പ്രസിദ്ധീകരിച്ച ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ക്കാണ് പുരസ്‌കാരം.

ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരത്തിനാണ് സീമ ശ്രീനിലയം അര്‍ഹയായത്. അബ്ദുള്‍ കലാം എ ശിവതാണുപിള്ള എന്നിവര്‍ രചിച്ച ‘we can do it- thoughts for change’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘നമുക്കത് സാധിക്കും- മാറ്റത്തിന് വേണ്ടിയുള്ള ചിന്തകള്‍‘ എന്ന കൃതിക്കാണ് പുരസ്‌കാരം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. അധ്യാപികയയാ സീമയ്ക്ക് ഇത് രണ്ടാം തവണയാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിന്റെ പുരസ്‌കാരം ലഭിക്കുന്നത്.

പ്രൊഫ. എസ് ശിവദാസ്. പ്രൊഫ. കെ പപ്പുക്കുട്ടി, ഡോ ആറന്മുള ഹരിഹരപുത്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

The post കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>