ഈ വര്‍ഷത്തെ സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം കെ എന്‍ പ്രശാന്തിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ആരാന്‍’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്.
ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും വായനക്കാരുടെ ശ്രദ്ധ നേടിയെടുത്തവയുമാണ് ആരാന്‍ എന്ന കഥാസമാഹാരത്തിലെ കഥകള്‍. വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന വൈവിദ്ധ്യവും കയ്യടക്കവും പുസ്തകത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.
‘മേഘങ്ങളില്‍ തൊട്ടുനില്ക്കുന്ന ഒങ്ങന്‍ പുളിമരത്തിന്റെ ഇലപ്പടര്‍പ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി’ എന്ന വാചകത്തിലൂടെയാണ് കെ.എന്‍. പ്രശാന്തിന്റെ കഥാസമാഹാരം തുടങ്ങുന്നത്. തെളിഞ്ഞുനില്ക്കുന്ന വെളിച്ചത്തില്‍ അത് ഒരു നാട്ടിലെ കഥകളും പേറിനടക്കുന്ന മനുഷ്യരെ നോക്കുകയാണ്. ‘വെളിച്ചത്തിന്റെ അവസാനത്തെ തുള്ളിയും അണച്ച് ഇരുട്ട് അതിനെ മൂടി’ എന്ന വാചകമാണ് സമാഹാരത്തിന്റെ അവസാനം നമ്മള്‍ കാണുക. ഈ രണ്ട് വാക്യങ്ങളുടെയും ഇടയ്ക്കുള്ള ദൂരം വളരെ അകലമുള്ളതാണെന്ന നമ്മുടെ ധാരണ തിരുത്തുന്നതാണ് പ്രശാന്തിന്റെ കഥകള്‍.
The post സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം കെ എന്‍ പ്രശാന്തിന് first appeared on DC Books.