വൈക്കം; ഈ വർഷത്തെ വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക അവാർഡിന് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അർഹനായി. അദ്ദേഹത്തിന്റെ “ദലിതൻ” എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുവകലാസാഹിതി യു.എ. ഇ ഷാർജ ഘടകവും വൈക്കം മേഖലാ കമ്മിറ്റിയും ചേർന്നാണ് അവാർഡ് നൽകുന്നത്. 10001 ക.യും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഒക്ടോബർ രണ്ടാം വാരം വൈക്കത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
‘പൊതുബോധത്തിന്റെ മാനവികാംശം ഉൾക്കൊള്ളുന്ന കുറെ പച്ച മനുഷ്യരുടെ ജീവിതരേഖ മാത്രമല്ല, ചരിത്രത്തിലിടം നേടാതെ പോയ അരികുജീവിതങ്ങളുടെ പ്രാതിനിധ്യം കൂടിയാണ് ‘ ദലിതൻ’ എന്ന ആത്മകഥാഖ്യാനത്തിലൂടെ കെ.കെ. കൊച്ച് അടയാളപ്പെടുത്തുന്നതെന്ന് ‘അവാർഡു കമ്മിറ്റി വിലയിരുത്തി.
എം.ഡി. ബാബുരാജ്, സാംജി ടി.വി. പുരം, അരവിന്ദൻ കെ. എസ്. മംഗലം എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് അവാർഡ് നിർണ്ണയനം നടത്തിയത്.
കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാളവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥയാണ് ‘ദലിതന്‍’. പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖകൂടിയാകുന്ന കൃതി.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം കെ.കെ. കൊച്ചിന് first appeared on DC Books.