2016ലെ പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പുരസ്കാരത്തിന് പി. ഹരീന്ദ്രനാഥിന്റെ ‘ഇന്ത്യ : ഇരുളുംവെളിച്ചവും’ എന്ന ചരിത്ര ഗ്രന്ഥം അര്‍ഹമായി. ജി.സി.സി.യിലെ എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന പുരസ്കാരത്തിന് പി.മണികണ്ഠന്റെ ‘പുറത്താക്കലിന്റെഗണിതം'( ലേഖന സമാഹാരം ) ഷെമി രചിച്ച ‘നടവഴിയിലെ നേരുകള്‍‘ (നോവല്‍), സബീന എം സാലിയുടെ ‘കന്യാവിനോദം’ ( കഥാസമാഹാരം), രാജേഷ്ചിത്തിരയുടെ ‘ഉളിപ്പേച്ച്'( കവിതാസമാഹാരം) എന്നിവ അര്‍ഹമായി.
ജോസ്ലറ്റ് ജോസ്രചിച്ച ‘പുഞ്ചപ്പാടം കഥകള്‍’ എഴുത്തിലെ വേറിട്ട രീതിയിലുള്ളതാണെന്ന് ജൂറി പ്രത്യേക പരാമര്‍ശം നടത്തി. അവാര്‍ഡുകള്‍ ഈ മാസം 28ന് വെള്ളിയാഴ്ച അഞ്ചു മണിക്ക് ദുബൈയില്‍ വിതരണം ചെയ്യുമെന്ന്അവാര്ഡ് കമ്മറ്റി കണ്‍വീനര്‍ ലത്തീഫ് മമ്മിയൂര്‍ അിറയിച്ചു. മുരളിമംഗലത്ത്, ജയറാം സ്വാമി, രമേശ് പെരുമ്പിലാവ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
The post പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.