തലയോലപ്പറമ്പ്: ബഷീര്‍ സ്മാരക സമിതി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാല്യകാലസഖി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ബി.എം. സുഹറയ്ക്ക്. ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ നൽകുന്ന ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് പ്രശസ്ത കവയത്രി വി.എം.ഗിരിജ അർഹരായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഭരത് ഭവൻ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനും മായ പ്രമോദ് പയ്യന്നൂർ ചെയർമാനും തിരകഥാകൃത്തും ചലച്ചിത്ര സംവിധായകരുമായ ഡോ.എം.എ.റഹ്മാൻ, ബി.ഉണ്ണികൃഷ്ണൻ , സാഹിത്യകാരൻമാരായ കെ.വി. മോഹൻ കുമാർ, കിളിരൂർ രാധാകൃഷ്ണൻ , മാധ്യമ പ്രവർത്തകരായ ഡോ. പോൾ മണലിൽ, എം. സരിത മോഹനവർമ്മ, ഡോ. യു. ഷംല , ഡോ.എസ്. ലാലി മോൾ, ഡോ.അംബിക. എ. നായർ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ബഷീർ ബാല്യകാലസഖി പുരസ്കാരം ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം വി.എം.ഗിരിജയ്ക്കും first appeared on DC Books.