Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍‌ പ്രഖ്യാപിച്ചു: മികച്ച അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ഇന്ത്യൻ വംശജയായ മേഘ രാജഗോപാലിന്

$
0
0
ചിത്രത്തിന് കടപ്പാട്
ചിത്രത്തിന് കടപ്പാട്
ചിത്രത്തിന് കടപ്പാട്

ഈ വർഷത്തെ പുലിറ്റ്സര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബ്രേക്കിങ് ന്യൂസിനുള്ള പുരസ്കാരം സ്റ്റാർ ട്രിബ്യൂൺ കരസ്ഥമാക്കി. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം റിപ്പോർട്ട് ചെയ്തതിനാണ് പുരസ്‌കാരം. മികച്ച അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം ഇന്ത്യൻ വംശജയായ മേഘ രാജഗോപാലൻ സ്വന്തമാക്കി. ചൈനയിലെ തടങ്കല്‍ പാളയത്തെക്കുറിച്ചുള്ള റിപോര്‍ട്ടാണ് ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാലിന് പുരസ്‌കാരം നേടിക്കൊടുത്തത്. കോവിഡ് പശ്ചാത്തലത്തിൽ ഈ തവണയും ഓണ്‍ലൈനായാണ് പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടർച്ചയായ റിപ്പോർട്ടുകൾക്കാണ് സ്റ്റാര്‍ ട്രിബ്യൂണിന് പുരസ്‌കാരം ലഭിച്ചത്. അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റൺ ഗ്ലോബിലെ അഞ്ച് മാധ്യമ പ്രവർത്തകർ പങ്കിട്ടു. കോവിഡ് കാലത്തെ സ്‌പെയിനിലെ വൃദ്ധ ജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

The post പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍‌ പ്രഖ്യാപിച്ചു: മികച്ച അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ഇന്ത്യൻ വംശജയായ മേഘ രാജഗോപാലിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>