

ബഹ്റൈന്‍: ബഹ്റൈൻ കേരളീയസമാജം സാഹിത്യപുരസ്കാരം ഓംചേരി എൻ.എൻ. പിള്ളയ്ക്ക്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം.50,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്‌കാരം. പുരസ്‌കാരദാന ചടങ്ങ് ഡൽഹിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.
എം. മുകുന്ദൻ, ഡോ. കെ.എസ് രവികുമാർ, ഡോ. വി.പി ജോയ്, പി.വി രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് ഓംചേരി എൻഎൻ പിള്ളയെ അവാർഡിനായി തിരഞ്ഞെടുത്തത്.