Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

ലണ്ടന്‍: 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സാണ് മികച്ച നടന്‍. ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍ – ഫ്‌ലോറിയാന്‍ സെല്ലര്‍ ഇതേ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. നൊമാഡ്ലാന്‍ഡാണ് മികച്ച ചിത്രം. ലണ്ടന്‍ ആസ്ഥാനമായി നടക്കുന്ന പുരസ്‌കാരച്ചടങ്ങ് ഇത്തവണ ഓണ്ലൈനായാണ് സംഘടിപ്പിച്ചത്. ഇന്ത്യയില്‍നിന്നുള്ള ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രം നാല് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ബ്രിട്ടീഷ്-ഫലസ്തീന്‍ സംവിധായക ഫറാ നബുല്‍സിയുടെ ഹ്രസ്വചിത്രമായ ‘ദി പ്രസന്റ്’ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനം വാങ്ങാന്‍ മകളോടൊപ്പം യാത്ര ചെയ്യുന്ന ഫലസ്തീന്‍ നടന്‍ സാലിഹ് ബക്രി അവതരിപ്പിച്ച യൂസഫിന്റെ കഥയാണ് ‘ദ പ്രസന്റ്’ പറയുന്നത്.

മറ്റു പുരസ്‌കാരങ്ങള്‍

മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)

മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)

മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്

മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍

മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്‌ലാന്‍ഡ്)

മികച്ച  അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)

മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍

മികച്ച ഛായാഗ്രാഹകന്‍- നൊമാഡ്‌ലാന്‍ഡ്

മികച്ച കാസ്റ്റിങ്- മാങ്ക്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം

മികച്ച മേയ്ക്ക്അപ്പ്-  മാ റൈനീസ് ബ്ലാക്ക്‌ബോട്ടം

മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍

മികച്ച സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്- ടെനെറ്റ്

The post ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>