
ഗുരുവായൂര്‍: സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍മാസ്റ്ററുടെ സ്മരണയ്ക്കായി കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ (മാക്)ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം കലാഭവന്‍ സാബുവിന്. 10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 11 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മാക് ഭാരവാഹികളായ ഡോ.വി.ആര്‍.ബാജിയും വി.എസ്.ജവഹറും അറിയിച്ചു.