Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

കെ സച്ചിദാനന്ദന് വി അരവിന്ദാക്ഷന്‍ പുരസ്‌കാരം

$
0
0

sachidanandanഈ വര്‍ഷത്തെ പ്രൊഫ. വി.അരവിന്ദാക്ഷന്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ. വി.അരവിന്ദാക്ഷന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

ഒക്ടോബര്‍ 17ന് അഞ്ചിനു സാഹിത്യ അക്കാദമിയില്‍ നടക്കുന്ന പ്രൊഫ. വി.അരവിന്ദാക്ഷന്‍ അനുസ്മരണ സമ്മേളനത്തില്‍ സി പി എം പോളിറ്റ് ബ്രയൂറോ അംഗം എം എ ബേബി പുരസ്‌കാരം നല്‍കും.

പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് സച്ചിദാനന്ദന്റെ കവിതകളുടെ ആലാപനവും, സെമിനാറും, പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. സമന്വയവും സംഘര്‍ഷവും എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. കെ സച്ചിദാനന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

The post കെ സച്ചിദാനന്ദന് വി അരവിന്ദാക്ഷന്‍ പുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>