
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2020-ലെ പ്രത്യേക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവന പുരസ്‌കാരം വി.എം. കുട്ടിയ്ക്ക്. മാപ്പളകലാരംഗത്ത് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. കേരള ഫോക്‌ലോര്‍ അക്കാദമി പ്രത്യേക പുരസ്‌കാരത്തിന് പി.പി പ്രകാശനും സന്തോഷ് മണ്ടൂരും തിരഞ്ഞെടുക്കപ്പെട്ടു.
പി.പി പ്രകാശന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദൈവം എന്ന ദുരന്തനയകന്‍’ എന്ന പുസ്തകത്തിനാണ് അംഗീകാരം.