
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ യു.ആര്‍ അനന്തമൂര്‍ത്തി പുരസ്‌കാരത്തിന് സാഹിത്യകാരന്‍ വി.ആര്‍. സുധീഷിനെ തിരഞ്ഞെടുത്തു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാര്‍ച്ച് ആറിന് കോഴിക്കോട് ന്യൂനളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കെ.എ.എച്ച്.എസ്.ടി.എ. സംസ്ഥാനസമ്മേളനത്തില്‍ മുന്‍മന്ത്രി എം.കെ. മുനീര്‍ പുരസ്‌കാരം സമര്‍പ്പിക്കും.
വി ആര്‍ സുധീഷിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ