
കോട്ടയം; സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ (എസ്പിസിഎസ്) അക്ഷരപുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്. 1.25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
‘അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഈ മാസം 16-ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.