Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ഡോ എം എസ് വല്യത്താന്

$
0
0

dr-m-s-valyathanശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്റിന്റെ സ്ഥാപക ഡയറക്ടര്‍ എം.എസ് വല്യത്താന്‍.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ മേഖലകളില്‍ രാഷ്ട്രപുരോഗതിക്കായി സേവനമനുഷ്ഠിച്ചവര്‍ക്കാണ് ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം നല്‍കുന്നത്. നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

1934 മെയ് 24ന് മാര്‍ത്താണ്ഡവര്‍മ്മയുടേയും ജാനകിയുടേയും മകനായി മാവേലിക്കരയിലാണ് മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന എം.എസ് വല്യത്താന്‍ ജനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാല, എഡിന്‍ബറോയിലെയും ലണ്ടനിലേയും റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ്, ജോര്‍ജ് വാഷിങ്ടണ്‍, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രികളില്‍ നിന്നായി വിദഗ്ധപരിശീലനം നേടി. എം.സി.എച്ച്, എഫ്.ആര്‍.സി.എസ്, എം.ആര്‍.സി.പി ബിരുദങ്ങള്‍ നേടി.

1974 മുതല്‍ 1994 വരെ തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിനെ രാജ്യാന്തര നിലവാരത്തിലേയ്ക്കുയര്‍ത്താന്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. കൃത്രിമ ഹൃദയവാല്‍വ് ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തതിന് നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഇന്ത്യയിലെ അഞ്ച് പ്രമുഖ സര്‍വകലാശാലകള്‍ ഡി.എസ്.സി ബിരുദം നല്‍കി ആദരിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അടക്കം നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

The post ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ഡോ എം എസ് വല്യത്താന് appeared first on DC Books.


Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>