മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്ത് സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം കഥാകൃത്ത് ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവിന് ശനിയാഴ്ച (10 ഒക്ടോബര്‍ 2020) സമര്‍പ്പിക്കും. അയനം ഫേസ്ബുക്ക് പേജില്‍ രാവിലെ 11 മണിക്ക്
നടക്കുന്ന ചടങ്ങില്‍ വൈശാഖന്‍ പുരസ്‌കാരം സമര്‍പ്പിക്കും. വിജേഷ് എടക്കുന്നി, ടി ആര്‍ അജയന്‍, ഡോ എന്‍ ആര്‍ ഗ്രാമ പ്രകാശ്, പി വി ഉണ്ണികൃഷ്ണന്‍, യുഎസ് ശ്രീശോഭ്, ജി ബി കിരണ്‍, ടി എം അനില്‍ കുമാര്‍ എന്നിവരും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കും.
ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവിന്റെ ഒരു പാട്ടിന്റെ ദൂരം എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
വൈശാഖന്‍ ചെയര്‍മാനും ടി.ആര്‍ അജയന്‍, ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. നവീനമലയാളകഥയിലെ ഭാവുകത്വവ്യതിയാനത്തിന്റെ ശക്തനായ പ്രതിനിധിയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവെന്നും ഡിജിറ്റല്‍ സാങ്കേതികവിദ്യ മലയാളിയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മൂല്യങ്ങളുടെ കുഴമറിച്ചിലും ആഘാതവും ഇത്രയേറെ വൈവിധ്യത്തോടെ കഥയിലേക്ക് കൊണ്ടുവന്നവര്‍ അപൂര്‍വമാണെന്നും ജൂറി വിലയിരുത്തിയിരുന്നു.
The post അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച first appeared on DC Books.