

തിരുവനന്തപുരം: ചിത്ര, ശില്‍പകലാരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവർമ്മ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥന്‍, ബി ഡി ദത്തന്‍ എന്നിവര്‍ അര്‍ഹരായി. മൂന്നുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
2018 ലെ രാജാ രവിവർമ്മ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നല്‍കുന്നത്. 2019 ലെ രാജാ രവിവർമ്മ പുരസ്‌കാരം ബി ഡി ദത്തനാണ്. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, കലാരംഗത്തെ പ്രശസ്തരായ കെ കെ മാരാര്‍, പ്രഫ. അജയകുമാര്‍, അനില ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്.
രൂപിക ചൗള രചിച്ച ‘രാജാ രവിവര്‍മ്മ: കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍’ വാങ്ങാന്‍ സന്ദര്‍ശിക്കുക
രണ്‍ജിത് ദേശായിയുടെ രാജാ രവിവര്‍മ്മ- ഒരു നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാ രവിവർമ്മ പുരസ്കാരം first appeared on DC Books.