Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2020: എസ് ഹരീഷിന്റെ നോവല്‍ മീശയുടെ ഇംഗ്ലീഷ് പരിഭാഷ MOUSTACHE ചുരുക്കപ്പട്ടികയില്‍

$
0
0

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2020-ലെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം Moustache  ഉള്‍പ്പെടെ 5 പുസ്തകങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജെസിബി പുരസ്‌കാരം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. ജെ.സി.ബി പ്രഥമപുരസ്‌കാരം ലഭിച്ചത് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന നോവലിന്റെ പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സിനായിരുന്നു. മീശയുടെ ഇംഗ്ലീഷ് പതിപ്പ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചായിരുന്നു പ്രകാശനം ചെയ്തത്

ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് കൃതികള്‍

  1. ജിന്‍ പട്രോള്‍ ഓണ്‍ ദ് പര്‍പ്പിള്‍ ലൈന്‍- ദീപ അനപ്പറ
  2. ചോസന്‍ സ്പിരിറ്റ്സ് – സമിത് ബസു
  3. ദീസ് അവര്‍ ബോഡീസ് ടുബി പൊസസ്ഡ് ബൈ ലൈറ്റ് – ധരിണി ഭാസ്കര്‍
  4. പ്രെല്യൂഡ് ടു എ റയട് – ആനി സെയ്ദി

എഴുത്തുകാരനും പ്രൊഫസറുമായ തേജസ്വിനി നിരഞ്ജന, എഴുത്തുകാരന്‍ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥന്‍, ടാറ്റ ട്രസ്റ്റ് ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ പോര്‍ട്ട്‌ഫോളിയോ മേധാവി ദീപിക സൊറാബ്ജി എന്നിവരടങ്ങുന്ന ജൂറിയാണ്  ലിസ്റ്റ് ഷോട്ട്
പ്രഖ്യാപിച്ചത്.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട നോവല്‍ പിന്നീട് ഡി സി ബുക്‌സാണ് 2018-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.  എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച മീശ നോവല്‍ മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍  നാഴികക്കല്ലായി മാറുകയായിരുന്നു.

ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

എസ് ഹരീഷിന്റെ  Moustache  എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

The post ജെ.സി.ബി സാഹിത്യപുരസ്‌കാരം 2020: എസ് ഹരീഷിന്റെ നോവല്‍ മീശയുടെ ഇംഗ്ലീഷ് പരിഭാഷ MOUSTACHE ചുരുക്കപ്പട്ടികയില്‍ first appeared on DC Books.


Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>