
ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ്മാരകം നൽകുന്ന സഹോദരൻ സാഹിത്യ പുരസ്കാരത്തിന് പ്രൊഫ. ടി.ജെ. ജോസഫ് രചിച്ച ആത്മകഥാ ഗ്രന്ഥം ‘അറ്റുപോകാത്ത ഓർമ്മകൾ’ തിരഞ്ഞെടുക്കപ്പെട്ടു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹോദരന്‍ അയ്യപ്പന്‍ സ്മാരക സമിതിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 20,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം . സഹോദരന്‍ അയ്യപ്പന്റെ 131-ാം ജന്മവാര്‍ഷിക ദിനമായ 22-ാം തീയതി ചെയര്‍മാന്‍ പ്രഫ.എം.കെ. സാനു പുരസ്‌കാരം സമര്‍പ്പിക്കുമെന്നു സെക്രട്ടറി ഒ.കെ. കൃഷ്ണകുമാര്‍ അറിയിച്ചു.
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണ് ‘അറ്റുപോകാത്ത ഓർമ്മകൾ ‘. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.