ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2020-ലെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ് ഹരീഷിന്റെ MOUSTACHE ഉള്‍പ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എഴുത്തുകാരനും പ്രൊഫസറുമായ തേജസ്വിനി നിരഞ്ജന, എഴുത്തുകാരന്‍ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥന്‍, ടാറ്റ ട്രസ്റ്റ് ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ പോര്‍ട്ട്‌ഫോളിയോ മേധാവി ദീപിക സൊറാബ്ജി എന്നിവരടങ്ങുന്ന ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന മലയാളനോവല്‍ ജാസ്മിന്‍ ഡെയ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.
ഇന്ത്യാക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.
"The longlisted books this year bring out the distinctive voice of each character and tell tales that are imaginative & powerful, providing us with fresh insights into the contemporary world even if some of them are set in historical times." The jury on the #JCBPrizeLonglist2020 pic.twitter.com/9WGKpb2uK8
— The JCB Prize for Literature (@TheJCBPrize) September 1, 2020
ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 10 കൃതികള്‍
പുരസ്കാരപ്പട്ടികയിലെത്തിയ 10 നോവലുകള്‍:
1. എ ബേണിങ്- മേഘ മജുംദാര്‍
2. ഡിജിന്‍ പട്രോള്‍ ഓണ്‍ ദ് പര്‍പ്പിള്‍ ലൈന്‍- ദീപ അനപ്പറ
3. അണ്ടര്‍ടോ – ജാഹ്നവി ബറുവ
4. ചോസന്‍ സ്പിരിറ്റ്സ് – സമിത് ബസു
5. എ ബാലഡ് ഓഫ് റെമിറ്റന്റ് ഫീവര്‍ – അശോക് മുഖോപാധ്യായ
6. പ്രെല്യൂഡ് ടു എ റയട് – ആനി സെയ്ദി
7. ഇന്‍ സെര്‍ച്ച് ഓഫ് ഹീര്‍ – മഞ്ജുള്‍ ബജാജ്
8. മീശ- എസ്. ഹരീഷ്
9. ദ് മെഷീന്‍ ഈസ് ലേണിങ് – തനൂജ് സോളങ്കി
10. ദീസ് അവര്‍ ബോഡീസ് ടുബി പൊസസ്ഡ് ബൈ ലൈറ്റ് – ധരിണി ഭാസ്കര്‍