Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഐ.വി. ദാസ് പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്

$
0
0

തിരുവനന്തപുരം; സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് (50,000 രൂപ) ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി.

മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരം (25,000രൂപ) സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി വേലായുധന് ലഭിച്ചു. അര നൂറ്റണ്ടു പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്‌കാരം(50,000 രൂപ) കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമീണ വായനശാലക്കു ലഭിച്ചു.

മറ്റു പുരസ്‌കാരങ്ങള്‍; മികച്ച ഗ്രാമീണ ഗ്രന്ഥശാല ഡിസി പുരസ്‌കാരം(50,000 രൂപ); പറവൂര്‍ പബ്ലിക് ലൈബ്രറി ആലപ്പുഴ, പിന്നോക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാല എന്‍.ഇ. ബലറാം പുരസ്‌കാരം(15,000രൂപ); ചാണപ്പാറ സന്മാര്‍ഗദായിനി ഗ്രന്ഥശാല കൊല്ലം.

സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സമാധാനം പരമേശ്വരന്‍ പുരസ്‌കാരം(10,001 രൂപ) ; സൗപര്‍ണിക പബ്ലിക ലൈബ്രറി കോഴിക്കോട്.

മികച്ച ബാലവേദി കേന്ദ്രം പി രവീന്ദ്രന്‍ പുരസ്‌കാരം(20,000 രൂപ); പികെവി വനിതാ ലൈബ്രറി കോട്ടയം, പരിസ്ഥിതി-ശാസ്ത്രം സി.ജി. ശാന്തകുമാര്‍ പുരസ്‌കാരം (25,000രൂപ) ; ഉമയനല്ലൂര്‍ നേതാജി ലൈബ്രറി, കൊല്ലം,.

സ്ത്രീ ശാക്തീകരണ നങ്ങേലി പുരസ്‌കാരം (15,000രൂപ); പാറമ്മല്‍ ഗ്രാമോദ്ധാരണ ലൈബ്രറി മലപ്പുറം


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>