
തിരുവനന്തപുരം; സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരം പ്രഭാ വര്‍മയ്ക്ക്. അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയാണ് പുരസ്‌കാരത്തുക. ഏപ്രിലില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഡി സി ബുക്‌സാണ് ശ്യാമമാധവത്തിന്റെ പ്രസാധകര്‍.