Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

അക്കിത്തത്തിന് പുതൂര്‍ പുരസ്‌കാരം

$
0
0

തൃശൂര്‍; ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. 11,111 രൂപയും വെങ്കലശില്‍പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാകാരന്‍ ജെ.ആര്‍. പ്രസാദാണ്
വെങ്കലശില്‍പം രൂപകല്‍പന ചെയ്തത്.

ഏപ്രില്‍ രണ്ടിന് നടക്കുന്ന ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ചരമവാര്‍ഷികത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി പുതൂര്‍ അറിയിച്ചു.


Viewing all articles
Browse latest Browse all 915

Trending Articles