Image may be NSFW.
Clik here to view.ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗാനരചയിതാവ് പി. ഭാസ്‌കരന്‍ മാസ്റ്റര്‍, സംഗീത സംവിധായകന്‍ എം.എസ് ബാബുരാജ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, സിനിമാ താരം മോനിഷ എന്നിവരുടെ പേരിലാണ് അവാര്‍ഡ് നല്‍കുന്നത്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ അവാര്‍ഡിന് കഥാകൃത്തും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനും എം.എസ് ബാബുരാജ് അവാര്‍ഡിന് ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഡോ. മെഹ്‌റൂഫും, മോനിഷ അവാര്‍ഡിന് കലാമണ്ഡലം അരുണ ആര്‍ മാരാരും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡിന് രചയിതാവും നിരൂപകനുമായ ഹസ്സന്‍ നെടിയനാടിനേയുമാണ് തിരഞ്ഞെടുത്തത്. 10001 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍,കെ.എം.കെ വെള്ളയില്‍, അഡ്വ.പി.എം ഹനീഫ്, അരുണ്‍ വാര്യത്ത് എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ചു നടക്കുന്ന അക്കാദമിയുടെ 24ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് വിതരണ ചടങ്ങിനു ശേഷം ഇശല്‍ നിലാവ് റിയാലിറ്റി ഷോയും നടക്കും.
The post കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.