Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

തകഴി സാഹിത്യപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

$
0
0

ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ തകഴി സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം തകഴി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മന്ത്രി ജി.സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

എം.ടി.വാസുദേവന്‍ നായര്‍, സി.രാധാകൃഷ്ണന്‍, ടി.പത്മനാഭന്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>