Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി.ജെ.എസ് ജോര്‍ജിന്

$
0
0

തിരുവനന്തപുരം: 2017-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും പത്രാധിപരും എഴുത്തുകാരനുമായ ടി.ജെ.എസ് ജോര്‍ജിന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. ഡോ.സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷനും പാര്‍വ്വതി ദേവി, എന്‍.പി രാജേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ടി.ജെ.എസ് ജോര്‍ജിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>