തലയോലപ്പറമ്പ്: ബഷീര്‍ സ്മാരക സമിതി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാല്യകാലസഖി പുരസ്കാരം പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ 25-ാം ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചാം തീയതി 10.30ന് തലയോലപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സ്മാരകസമിതി ഭാരവാഹികള്‍ അറിയിച്ചു.
↧