നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ക്ലബ്ബും മടിക്കൈ രാമചന്ദ്രന് സ്മാരക ലൈബ്രറിയും ചേര്‍ന്നൊരുക്കിയ പ്രഥമ മടിക്കൈ രാമചന്ദ്രന് സ്മാരക ചെറുകഥാ പുരസ്കാരം കഥാകൃത്ത് കെ.എന്‍.പ്രശാന്തിന്. അദ്ദേഹത്തിന്റെ മഞ്ചു എന്ന കഥയാണ് അവാര്‍ഡിന് അര്‍ഹമായത്. 5,555 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇ.പി.രാജഗോപാലന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്. ജൂണ്‍ 23-ന് രാവിലെ പത്തു മണിക്ക് പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്കാരം സമ്മാനിക്കും. സി.എം വിനയചന്ദ്രന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഹരിദാസ് കരിവെള്ളൂര്‍, സുരേഷ് നീലേശ്വരം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
കാസര്‍ഗോഡ് ജില്ലയിലെ ഉദിനൂര്‍ സ്വദേശിയായ കെ.എന്‍.പ്രശാന്തിന്റെ ആരാന് എന്ന ഏറ്റവും പുതിയ ചെറുകഥാസമാഹാരത്തിലെ കഥയാണ് മഞ്ചു. ഡി സി ബുക്സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.