യുഎസ് സര്‍ക്കാരിന്റെ ഹ്യുമാനിറ്റീസ് പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഏബ്രഹാം വര്‍ഗീസിന്. ഇന്ത്യയിലെ പത്മപുരസ്‌കാരത്തിനു തുല്യമായ അംഗീകാരമാണിത്.
സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂള്‍ പ്രഫസറാണ് ഡോ. ഏബ്രഹാം വര്‍ഗീസ്. ആരോഗ്യ സേവനത്തില്‍ പരമപ്രധാനം രോഗികള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവിതവും രചനകളും ഓര്‍മ്മിപ്പിക്കുന്നുവെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള വൈറ്റ്ഹൗസ് അറിയിപ്പില്‍ പറഞ്ഞു. യുഎസില്‍ കുടിയേറിയവര്‍ക്കായുള്ള ഗ്രേറ്റ് ഇമിഗ്രന്റ്‌സ് പുരസ്‌കാരവും ഇദ്ദേഹത്തിനുലഭിച്ചിട്ടുണ്ട്.
മധ്യതിരുവിതാംകൂറില്‍ നിന്ന് അധ്യാപകരായി ഇത്യോപ്യയിലേക്ക് കുടിയേറിയ ജോര്‍ജ് മറിയം എന്നിവരുടെ മകനാണ് ഡോ. ഏബ്രഹാം വര്‍ഗീസ്. ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ ‘കട്ടിങ് ഫോര്‍ സ്‌റ്റോണ്‍ ‘ (ദൈവത്തിന്റെ പതിനൊന്നാം കല്പന), ‘മൈ ഓണ്‍ കണ്‍ട്രി’, ‘ദ് ടെന്നിസ് പാര്‍ട്ണര്‍’ എന്നിവയാണ്n ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
മലയാളിയായ ഡോ. ഏബ്രഹാം വര്‍ഗീസ് ഉള്‍പ്പെടെ 12 പേര്‍ക്കാണ് 2015ലെ നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21ന് യുഎസില്‍ നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ബറാക്ഒബാമ പുരസ്‌കാരം സമ്മാനിക്കും.
The post ഡോ ഏബ്രഹാം വര്‍ഗീസിന് യുഎസ് സര്‍ക്കാര്‍ പുരസ്‌കാരം appeared first on DC Books.