ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.മലയാളത്തിലെ പ്രശസ്ത സാഹിത്യകാരായ എം.മുകുന്ദന്‍, എം.എന്‍ കാരശ്ശേരി, സാറാ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണന്‍ എന്ന് പുരസ്‌കാരനിര്‍ണ്ണയസമിതി വിലയിരുത്തി.
ഗദ്യത്തിലും കവിതയിലുമായി നിരവധി കൃതികള്‍ രചിച്ചിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. ഈ കണ്ണടയൊന്ന് വെച്ച് നോക്കൂ, ഒഴിഞ്ഞ വൃക്ഷഛായയില്‍, ഏതിലയും മധുരിക്കുന്ന കാടുകളില്‍, സമയപ്രഭു, തത്സമയം, ഇത്രമാത്രം, നിഴലാട്ടം, ഒരു മുടന്തന്റെ സുവിശേഷം, കോന്തല, കറുത്ത പാല്‍, എന്റെ ബഷീര്‍, മറ്റൊരു വിധമായിരുന്നുവെങ്കില്‍, കയര്‍ മുറുകുകയാണ് എന്നിവയാണ് പ്രധാന കൃതികള്‍.