കൊച്ചി: പ്രഥമ കടവനാട് സ്മൃതി കവിതാ പുരസ്‌കാരത്തിന് യുവകവയിത്രി ആര്യാംബിക എസ്.വി അര്‍ഹയായി. കാട്ടിലോടുന്ന തീവണ്ടി, തോന്നിയ പോലൊരു പുഴ, മണ്ണാങ്കട്ടയും കരിയിലയും എന്നീ കവിതാസമാഹാരങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. എസ്. കെ. വസന്തന്‍, എന്‍.കെ ദേശം എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഡിസംബര്‍ 16-ന് ആലുവ അന്നപൂര്‍ണ്ണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പുരസ്‌കാരം സമ്മാനിക്കും.
പാലാ ഇടനാട് സ്വദേശിയായ ആര്യാംബിക തിരുവനന്തപുരം എം.ജി കോളേജില്‍ സംസ്‌കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ബാല്യകാലം മുതല്‍ അക്ഷരശ്ലോകം, കവിതാരചന എന്നിവയില്‍ മികവ് തെളിയിച്ചിട്ടുള്ള ആര്യാംബിക 2005-ലെ വൈലോപ്പിള്ളി സ്മാരക കവിത പുരസ്‌കാരം, 2005-ലെ വി.ടി കുമാരന്‍ പുരസ്‌കാരം, 2012-ലെ വെന്മണി സ്മാരക അവാര്‍ഡ് 2015-ലെ സാഹിത്യ അക്കാദമി യുവകവിതാ പുരസ്‌കാരം 2018-ലെ ഇടശേരി കവിത പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കാട്ടിലോടുന്ന തീവണ്ടി, തോന്നിയ പോലൊരു പുഴ എന്നീ കവിതാസമാഹാരങ്ങള്‍ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.