മാമി മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് മധു ഇറവങ്കരയുടെ ‘ഇന്ത്യന്‍ സിനിമ- നൂറു വര്‍ഷം നൂറു സിനിമ’ എന്ന കൃതി അര്‍ഹമായി. പുരസ്‌കാര തുകയായ രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായിക സോയ അക്തറും നിരുപമ കോത്‌റുവും ചേര്‍ന്ന് വിതരണം ചെയ്തു. ഡി.സി ബുക്‌സാണ് മാമി പുരസ്‌കാരത്തിന് അര്‍ഹമായ ‘ഇന്ത്യന്‍ സിനിമ നൂറു വര്‍ഷം നൂറു സിനിമ’ എന്ന കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
The Book Award for Excellence in Writing on Cinema, Language in Focus, is presented by Zoya Akhtar and Nirupama Kotru to Madhu Eravankara for his exceptional work, 100 Varsham, 100 Cinemakal. #ItHappenedAtMAMI #JioMAMIwithStar2018 pic.twitter.com/Isn31QzDuA
— JioMAMIwithStar (@MumbaiFilmFest) November 1, 2018
സിനിമാ നിരൂപകനും മാധ്യമ അധ്യാപകനും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ ജൂറി അംഗവുമായ മധു ഇറവങ്കര മാവേലിക്കര സ്വദേശിനിയാണ്. 1999-ല്‍ മികച്ച സിനിമാഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും 1999 ലും 2003-ലും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.