Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരം മനോജ് മാതിരപള്ളിക്ക്

$
0
0

manoj-mathirappalyപ്രമുഖ സംസ്‌കൃത പണ്ഡിതനും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമായ ഡോ.എം എസ് മേനോന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരത്തിന് മനോജ് മാതിരപള്ളി അര്‍ഹനായി. അദ്ദേഹത്തിന്റെ കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും എന്ന കൃതിയ്ക്കാണ് പുരസ്‌കാരം.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എസ് കെ വസന്തന്‍, പ്രൊഫ.കെ പി ശങ്കരന്‍, ഡോ.ടി കെ നാരായണന്‍ എന്നിവര്‍ അടങ്ങുന്ന പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് വിജ്ഞാന സാഹിത്യ ശാഖയില്‍പ്പെട്ട കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും എന്ന കൃതി തിരഞ്ഞെടുത്തത്.

സെപ്റ്റംബര്‍ 24ന് തിരുവനന്തപുരം വൈലോപ്പള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ. എം ലീലാവതി അനുസ്മരണ പ്രഭാഷണം നടത്തും.

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2013 ലെ മികച്ച ഫോക്‌ലോര്‍ ഗ്രന്ഥത്തിനുളള അവാര്‍ഡ് മനോജ് മാതിരപ്പള്ളിയുടെ കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും എന്ന പുസ്തകത്തിന് ലഭിച്ചിരുന്നു.

ആദിവാസിയൂരുകളിലൂടെ ദീര്‍ഘകാലം നടത്തിയ യാത്രയില്‍ കണ്ടുംകേട്ടും ആര്‍ജ്ജിച്ച അറിവുകള്‍ പങ്കുവെക്കുന്ന പുസ്തകമാണ് കേരളത്തിലെ ആദിവാസികള്‍-കലയും സംസ്‌കാരവും. താന്‍ കണ്ടു പരിചയിച്ചതും അനുഭവസമ്പത്തിലൂടെ ആര്‍ജ്ജിച്ചതുമായ ഗോത്ര ജീവിതമുദ്രകളാണ് പുസ്തകത്തില്‍ മനോജ് മാതിരപള്ളി പകര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ പാട്ടുകളും ആചാരാനുഷ്ഠാനങ്ങളും രംഗകലകളും സമഗ്രമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

The post ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരം മനോജ് മാതിരപള്ളിക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>