കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ അക്ഷര സ്ത്രീ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഷീബ ഇ കെ ഏറ്റുവാങ്ങി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ലീലാ മേരി കോശിയാണ് പുരസ്‌കാരം സമ്മാനിച്ചത്. കവി ഫിപ്പോസ് താതമ്പള്ളി, റിട്ട.ഐആര്‍ സര്‍വീസ് ഇന്‍കം ടാക്‌സ് കമ്മിഷണര്‍ പ്രൊഫ. ഡോ ആനിയമ്മ ജോസഫ്, പ്രൊഫ.ഡോ മോളി ജോസഫ്, ഡോ പോള്‍ മണലില്‍, അഡ്വ. രാജി പി ജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഷീബ ഇ കെയുടെ മഞ്ഞ നദികളുടെ സൂര്യന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം.അക്ഷര ശ്രീയുടെ സപര്യ പുരസ്‌കാരത്തിന് ദേവി ജെ എസ്, മാധ്യമ പുരസ്‌കാരത്തിന് ഡോ എം ആശ എന്നിവരും അര്‍ഹരായി.