Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ബഷീര്‍ പുരസ്‌കാരം ഇ കെ ഷീബയ്ക്ക് സമ്മാനിച്ചു

$
0
0

വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018ലെ ബഷീര്‍ പുരസ്‌കാരം  ഷീബ ഇ കെയ്ക്ക് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദീന്‍ സമ്മാനിച്ചു. മഞ്ഞനദികളുടെ സൂര്യന്‍‘ എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വൈറ്റില ചടങ്ങില്‍ കെ.എല്‍. മോഹനവര്‍മ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ കഥാപാത്രങ്ങളുടെ രേഖാ ചിത്രീകരണത്തിന് വിദ്യാര്‍ഥി അരുണിമ ഗണേശനും പുരസ്‌കാരം നല്‍കി. 30 വയസ്സിനു താഴയുള്ള യുവപ്രതിഭാ പുരസ്‌കാരം അമലിന്റെ ‘വ്യസനസമുച്ചയം’ എന്ന നോവലിന് നല്‍കി. ഡോ. കെ. വനജ അവാര്‍ഡ് കൃതി പരിചയപ്പെടുത്തി. അനീസ് ബഷീര്‍, ജോഷി ജോര്‍ജ്, മുഹമ്മദ് റഹ്മത്തുള്ള, സി.എ. കരീം, ഇ.കെ. ഷീബ, സെക്രട്ടറി വി.വി.എ. ശുക്കൂര്‍, കെ.എം. നാസര്‍ എന്നിവര്‍ സംസാരിച്ചു


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>