Image may be NSFW.
Clik here to view.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
എം .മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍ പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള ജൂറിയാണ് പ്രഭാവര്‍മ്മയെ തിരഞ്ഞെടുത്തത്.
ബഹ്‌റൈന്‍ കേരളീയ സമാജം ആസ്ഥാനത്ത് വച്ച് ഫെബ്രുവരി 22, വ്യാഴാഴ്ച്ച നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും. പ്രസ്തുത ചടങ്ങില്‍ ടി. പത്മനാഭന്റെ കഥകളെ അധികരിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും നടക്കും.