Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

സഞ്ജയന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

$
0
0

തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയുമായ പി. വത്സലയ്ക്ക്. അരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഷാ മേനോന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, പി. നാരായണക്കുറുപ്പ്, പി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2018 ജനുവരി അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

മഹാകവി അക്കിത്തം, ഒ.വി. വിജയന്‍, ഡോ.കെ. അയ്യപ്പപണിക്കര്‍, ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, എം.വി. ദേവന്‍, എസ്. രമേശന്‍ നായര്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, പി. നാരായണക്കുറുപ്പ് തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ സഞ്ജയന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

 


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>