Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി നോവലിസ്റ്റും കഥാകാരിയുമായ കൃഷ്ണ സോബ്തിക്ക്

$
0
0

53-ാമത് ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി നോവലിസ്റ്റും കഥാകാരിയുമായ കൃഷ്ണ സോബ്തിക്ക്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 92കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

സ്ത്രീ-പുരുഷ ബന്ധം, മാനുഷിക മൂല്യങ്ങളുടെ അധഃപതനം, വിഭജനം, ഇന്ത്യന്‍ സാമൂഹിക അവസ്ഥകളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം പ്രധാന വിഷയമാക്കിയായിരുന്നു കൃഷ്ണയുടെ കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്. 2010ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിക്കാന്‍ തയാറായെങ്കിലും അവര്‍ വിസമ്മതിച്ചു.

സിന്ദഗിനാമ (1979) ആണ് ഇവരുടെ ആദ്യ നോവല്‍. 1980 ല്‍ ഈ നോവലിനു സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ദാര്‍ സേ ബിച്ചൂഡി, മിത്രോ മാര്‍ജ്ജനി, യേ ലഡ്കി, ജൈനി മെഹര്‍ ബാന്‍ സിങ്, ദില്‍ ഓ ദാനിഷ് തുടങ്ങിയവയാണു മറ്റു നോവലുകള്‍.

ഇപ്പോള്‍ പാക്കിസ്ഥാനില്‍പെടുന്ന ഗുജറാത്ത് സിറ്റിയിലാണു കൃഷ്ണാ സോബ്തി ജനിച്ചത്. ഡല്‍ഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ലഹോറില്‍ ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടര്‍ന്നു തിരികെ ഇന്ത്യയിലെത്തി. എഴുത്തുകാരന്‍ ശിവ്‌നാഥാണു ഭര്‍ത്താവ്.


Viewing all articles
Browse latest Browse all 923

Trending Articles