Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

പ്രഭാവർമ്മയ്ക്ക് വള്ളത്തോൾ സാഹിത്യ പുരസ്കാരം

$
0
0

വള്ളത്തോൾ സാഹിത്യ പുരസ്കാരം കവിയും ഗാന രചയിതാവുമായ പ്രഭാവർമ്മയ്ക്ക്. 1,11,111 രൂപയും കീർത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിന് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2013 ലെ വയലാർ അവാർഡും, അർക്കപൂർണ്ണിമ എന്ന കവിതാസമാഹാരത്തിന്‌ 1995 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. വൈലോപ്പിള്ളി പുരസ്കാരം, ആശാൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചന്ദനനാഴി, സൗപർണിക, ആർദ്രം എന്നിവയാണ് മറ്റ് കവിതാ സമാഹാരങ്ങൾ. കവി, ഗാനരചയിതാവ്, പത്രപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ തുറകളിൽ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ് പ്രഭാവർമ്മ.

പത്രപ്രവർത്തന രംഗത്ത് മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഗാന രചനയ്ക്കുള്ള സംസ്ഥാന ചലചിത്രപുരസ്കാരം രണ്ട് തവണ പ്രഭാവർമ്മയെ തേടിയെത്തി.

1959 ജനിച്ച പ്രഭാവർമ്മ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി.യും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ:മനോരമ, മകൾ:ജ്യോത്സന.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>