മലയാള പുരസ്കാരസമിതി ഏര്‍പ്പെടുത്തിയ മലയാള പുരസ്കാരത്തിന് സി രാധാകൃഷണന്, പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി എന്നിവര്‍ അര്‍ഹരായി. സാഹിത്യ രംഗത്തെ സംഭാവനപരിഗണിച്ചാണ് പുരസ്കാരം. മലയാള പുരസ്കാരസമിതിയുടെ രണ്ടാമത് പുരസ്കാരമാണിത്.
ജസ്റ്റിസ് കെ സുകുമാരന്‍(സാഹിത്യം, നിയമം, പരിസ്ഥിതി), എ കെ പുതുശ്ശേരി (സാഹിത്യം,നാടകം, ചലച്ചിത്രം), ശ്രീകുമാരന്‍ തമ്പി(ചലച്ചിത്രം) എസ് ജാനകി(ചലച്ചിത്ര സംഗീതം രംഗം), ഡോ കലാമണ്ഡലം രാധിക(നൃത്തം), കെ വി ദയാല്‍(കാര്‍ഷികം), അംബിക പണിക്കര്‍ (കരകൗശലം), എം പി സുരേന്ദ്രന് (പത്ര മാധ്യമം), എം എസ് ബിനേഷ്( ദൃശ്യ മാധ്യമം), ജയശങ്കര്‍ എ എസ് അറയ്ക്കല്‍ (കവിതാ സമാഹാരം), സി പി ബിജു(കഥാ സമാഹാരം), എം കെ ഹരികുമാര്‍ (നോവല്‍) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.