Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

കെ ആര്‍ മീരയും പെരുമാള്‍ മുരുകനും ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരപട്ടികയില്‍

$
0
0

meera-and-perumalmurukan

ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശപട്ടികയില്‍ കെആര്‍ മീരയും പെരുമാള്‍ മുരുകനും. കെആര്‍ മീരയുടെ ‘ദ പോയിസണ്‍ ഓഫ് ലൗ'(The Poison of Love), പെരുമാള്‍ മുരുകന്റെ പൈര്‍ (Pyre) എന്നിവയാണ് പട്ടികയില്‍ ഇടം നേടിയകൃതികള്‍.

പുരസ്‌കാരത്തിനായി 13 നോവലുകളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.

കെആര്‍ മീര,  പെരുമാള്‍ മുരുകന്‍ എന്നിവരെക്കൂടാതെ പ്രമുഖ എഴുത്തുകാരായ അരവിന്ദ് അഡിഗ, അശോക് ഫെരേ, കരണ്‍ മഹാജന്‍, സ്റ്റീഫന്‍ ആള്‍ട്ടെര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യുവഎഴുത്തുകാരായ അനോഷ് ഇറാനി, ഹിര്‍ഷ് സാഹ്നി,സൗത്ത് ഹാവെന്‍, സര്‍വത് ഹാസിന്‍ എന്നിവരും പട്ടികയിലുണ്ട്.

16 ലക്ഷം രൂപ പുരസ്‌കാര തുക വരുന്നതാണ് ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരം.  പട്ടികയില്‍ എഴു ഇന്ത്യക്കാരും, 3 പാകിസ്താനി എഴുത്തുകാരും, 2 ശ്രീലങ്കന്‍ എഴുത്തുകാരും, ഇന്ത്യയില്‍ താമസിക്കുന്ന അമേരിക്കന്‍ സ്വദേശിയും പട്ടികയിലുണ്ട്. സെപ്തംബര്‍ 27ന് ലണ്ടനില്‍ പുരസ്‌കാര പ്രഖ്യാപനം നടക്കും.


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>