Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

അരുന്ധതി റോയിയുടെ പുതിയ നോവല്‍ ‘മാന്‍ ബുക്കര്‍’പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍

$
0
0

arundhathi-roi

2017 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരപട്ടികയില്‍ അരുന്ധതി റോയിയും. അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസാണ് പുരസ്‌കാരപട്ടികയിലുള്ളത്. പുരസ്‌കാരത്തിനു പരിഗണിക്കുന്ന പുസ്തകങ്ങളുടെ ആദ്യ പട്ടികയില്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്ഉള്‍പ്പെട്ടിട്ടുള്ളതായി പുരസ്‌കാര നിര്‍ണയസമിതി അറിയിച്ചു.

പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2016 ഒക്ടോബര്‍ ഒന്നിനും 2017 സെപ്തംബര്‍ മുപ്പതിനും ഇടയില്‍പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഇത്തരത്തിത് എത്തിയ 144 പുസ്തകങ്ങളില്‍ നിന്നാണ് പതിമൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ ആദ്യ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാകിസ്താന്‍ വംശജരായ രണ്ട് എഴുത്തുകാരുടെ കാമില ഷാംസിയുടെയും മൊഹ്‌സിന്‍ ഹമിദിന്റെയും പുസ്തകങ്ങള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചുരുക്കപ്പട്ടിക സെപ്റ്റംബര്‍ 13 നും വിജയിയെ ഒക്ടോബര്‍ 17നും പ്രഖ്യാപിക്കും.

അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള് തിങ്‌സിന് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്.

1969 മുതലാണ് ബുക്കര്‍ പുരസ്‌കാരം സമ്മാനിച്ചു തുടങ്ങുന്നത്. കോമണ്‍വെല്‍ത്ത് അംഗത്വമുള്ള രാജ്യങ്ങളിലെ എഴുത്തുകാര്‍ക്കു മാത്രമായിരുന്നു 2013 വരെ പുരസ്‌കാരം നല്‍കിയിരുന്നത്. പിന്നീട് ഈ നിബന്ധനയില്‍മാറ്റം വരുത്തുകയായിരുന്നു. അമ്പതിനായിരം പൗണ്ടാണ് (ഏകദേശം 42,14,007 രൂപ) സമ്മാനത്തുക.


Viewing all articles
Browse latest Browse all 915

Trending Articles