Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സിനും സുരഭിലക്ഷ്മിക്കും

$
0
0

award

ഏഴാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് നടന്‍ ഇന്ദ്രന്‍സിനും നടി സുരഭിലക്ഷ്മിക്കും. ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളാണ് അവാർഡ് വിവരം അറിയിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന സിനിമയിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ‘മിന്നാമിനുങ്ങി’ലെ അഭിനയത്തിനാണ് സുരഭിലക്ഷ്മിയെ തെരഞ്ഞെടുത്തത്.

സംവിധായകന്‍ ആര്‍ ശരത് ചെയര്‍മാനും സംവിധായകന്‍ വിജയകൃഷ്ണന്‍, പത്രപ്രവര്‍ത്തകന്‍ എം കെ സുരേഷ്, ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പല്ലിശേരി എന്നിവരടങ്ങിയതാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി. ആഗസ്ത് നാലിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുരളി അനുസ്മരണ സമ്മേളനത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>