Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

മഹാകവി പി. സ്മാരക സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കളിയച്ഛൻ പുരസ്കാരം സി രാധാകൃഷ്ണന്

$
0
0

c-radhakrishnanമഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരില്‍ പി. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മൂന്നാമതു കളിയച്‌ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ സി. രാധാകൃഷ്‌ണന്‌. 25,000 രൂപയും നാരായണ ഭട്ടതിരി രൂപകല്‍പ്പന ചെയ്‌ത ഫലകവും അടങ്ങുന്ന പുരസ്‌കാരം 17-നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഭാരത്‌ ഭവനും മഹാകവി പി. ഫൗണ്ടേഷനും സംയുക്‌തമായാണ്‌ അനുസ്‌മരണ സമ്മേളനവും സാഹിത്യോത്സവും സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. പുതുശേരി രാമചന്ദ്രന്‍, കലാമണ്ഡലം ഗോപി, അടൂര്‍ ഗോപാലകൃഷ്‌ണന്‍, കാനായി കുഞ്ഞിരാമന്‍, ശ്രീകുമാരന്‍ തമ്പി, നെയ്യാറ്റിന്‍കര കോമളം, ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ തുടങ്ങിയവരെ ആദരിച്ചു. തുടര്‍ന്നു മഹാകവിയുടെ കവിതയും ജീവിതവും ആസ്‌പദമാക്കി ഫറൂഖ്‌ അബ്‌ദുറഹ്‌മാന്‍ സംവിധാനം ചെയ്‌ത കളിയച്‌ഛന്‍ സിനിമയുടെ പ്രദര്‍ശനവുംpavale നടന്നു.

koyakkattaഇതര സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരങ്ങളും ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. സമസ്‌ത കേരളം നോവല്‍ പുരസ്‌കാരത്തിനു യു.കെ. കുമാരന്‍ അര്‍ഹനായി. 2016 ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരത്തിന് അർഹമായ യു കെ കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന പുസ്തകത്തിനാണ് അവാർഡ്. നിള കഥാപുരസ്‌കാരത്തിനു എസ്‌. സിതാരയും താമരത്തോണി കവിതാ പുരസ്‌കാരത്തിനു ദിവാകരന്‍ വിഷ്‌ണുമംഗലം രചിച്ച ‘കൊയക്കട്ട‘ യും , അമ്പലപ്പുഴ ശിവകുമാര്‍ രചിച്ച ‘പാവലേ എൻ പാവലേ ‘ യും അർഹമായി. ജീവചരിത്ര-വൈജ്‌ഞാനിക പുരസ്‌കാരം വി. രവീന്ദ്രന്‍ നായര്‍ക്കും പയസ്വനി വിവര്‍ത്തന പുരസ്‌കാരം മുഞ്ഞിനാട്‌ പത്മകുമാറിനും ലഭിച്ചു. പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ ഇതര സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍. പത്രസമ്മേളനത്തില്‍ പി. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം. ചന്ദ്രപ്രകാശ്‌, ഭാരത്‌ ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ്‌ പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>