Image may be NSFW.
Clik here to view.ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്. അദ്ദേഹത്തിന്റെ അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
‘യുവകലാസാഹിതി ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയതാണ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരം. മേയ് 12ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍വച്ച് പ്രശസ്ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ.വത്സലന്‍ വാതുശ്ശേരി, ഡോ. പള്ളിപ്പുറം മുരളി, കെ.എ. ബീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.