Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

‘ചാച്ചനും അമ്മച്ചിക്കും’സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം

$
0
0

chachanമഹേഷിന്റെ പ്രതികാരത്തിലെ ചാച്ചനെയും അമ്മച്ചിയെയും അവതരിപ്പിച്ച നാടക നടീനടന്‍മാരായ ആന്റണി ലീനാ ദമ്പതികള്‍ക്ക് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം. ഇക്കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമിയുടെ ഗൂരൂപാജ പുരസ്‌കാരം ലീനയെ തേടിയെത്തിയത്. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ആന്റണിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലെ നായകന്റെ പ്രിയപ്പെട്ട ചാച്ചന്‍. നായിക ജിംസിയുടെ ഇടുക്കിക്കാരിയായ അമ്മച്ചി. പ്രേക്ഷക ഹൃദയത്തിലേക്ക് ആണ്ടിറങ്ങിയ ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിച്ചത് നാടകപ്രവത്തകരായ ആന്റണി ലീന ദമ്പതികളാണ്. സിനിമയാണ് പെട്ടെന്ന് പ്രശസ്തി കൊണ്ടുവന്നതെങ്കിലും ജീവിതത്തിലും അരങ്ങിലും അരനൂറ്റാണ്ടിലേറെയായി ഒരുമിച്ച് തുഴഞ്ഞ ഇവര്‍ക്ക് ഇത്രയും കാലം അന്നമൂട്ടിയ നാടകത്തേയും ഒപ്പംകൂട്ടാനാണ് തീരുമാനം. നിവിന്‍ പോളിയുടേതടക്കം ഒരുപിടി ചിത്രങ്ങള്‍ രണ്ട് പേരെയും തേടിയെത്തിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 923

Trending Articles