Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

കാട്ടാൽ പുരസ്കാരം മഞ്ജു വാര്യർക്ക് : പൊരുതുന്ന സ്ത്രീകളുടെ ഊർജമാണ് മഞ്ജു വാര്യരെന്ന് വി എസ് അച്യുതാനന്ദൻ

$
0
0

manjuഈ വര്‍ഷത്തെ കാട്ടാല്‍ പുരസ്കാരം സ്ത്രീശാക്തീകരണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടി മഞ്ജു വാര്യർക്ക്. 60,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മഞ്ജു വാര്യർക്ക് വി എസ് അച്യുതാനന്ദൻ സമ്മാനിച്ചു

കേരളത്തിലെ പൊരുതുന്ന സ്ത്രീകളുടെ പുതിയ ഊർജവും ഉൻമേഷവുമാണ് മഞ്ജു വാരിയരെന്നു പുരസ്കാരദാനം നിർവ്വഹിച്ചു കൊണ്ട് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. അഭിനയത്തിനൊപ്പം അർഥപൂർണമായ സാമൂഹികജീവിത ഇടപെടലുകളും തുടർന്നും സാധ്യമാകട്ടെയെന്നും വിഎസ് ആശംസിച്ചു. പുസ്തകങ്ങളില്ലാത്ത വീടുകൾ ജനാലകളില്ലാത്ത കെട്ടിടങ്ങൾ പോലെ ഇരുളടഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ മുറിവേൽക്കപ്പെടേണ്ടവളാണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നു നടി മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പര ബഹുമാനമാണ് സംസ്കാരത്തിന്റെ അടിത്തറ. സ്ത്രീയായി ജനിച്ചതിൽ അഭിമാനിക്കുന്നു. സമൂഹത്തിനു വേണ്ടി ചെയ്യാനാവുന്നതൊക്കെ തുടർന്നും ചെയ്യും.

കാട്ടാക്കട ദിവാകരൻ സ്മാരക പുരസ്കാരം തബലിസ്റ്റ് കട്ടയ്ക്കോട് മൈക്കിൾ അർഹനായി. കെ.രാമചന്ദ്രൻ അധ്യക്ഷനായി. ഐ.ബി.സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, മുരുകൻ കാട്ടാക്കട, ഡോ.ടി.എൻ.സീമ, ജി.സ്റ്റീഫൻ, എസ്.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>