ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള തത്ത്വമസി പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗാനരചിയതാവ് ബിച്ചു തിരുമലയും അര്‍ഹരായതായി.
തത്ത്വമസി സാഹിത്യ പുരസ്കാരങ്ങള്‍ക്ക് സി. പി. കൃഷ്ണകുമാര്‍, ശ്രീജ വാര്യര്‍, വക്കം സുകുമാരന്‍, ഡോ. ദീപ സ്വരണ്‍, ഡോ. മുഞ്ഞിനാട് പദ്മകുമാര്‍ എന്നിവരും അര്‍ഹരായി. 25,001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ഡോ. സുകുമാര്‍ അഴീക്കോടിന്റെ 91-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 13ന് രാവിലെ 11.30ന് തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ.് അച്യുതാനന്ദന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്, എം പിമാരായ സുരേഷ് ഗോപി, ശശിതരൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബെത്സദ റീഹാബിലിറ്റേഷന്‍ സെന്റര്‍ ചെയര്‍പേഴ്സണ്‍ ഡോ. ത്രേസ്യാ ഡയസ്, വി ജി ഉമാദേവി, ജോയി എബ്രഹാം എന്നിവരും പങ്കെടുത്തു. പ്രമുഖ എഴുത്തുകാരുടെ കൂട്ടായ്മയായ തത്ത്വമസി ഓണ്‍ലൈനിലൂടെ അഭിപ്രായ സമന്വയം നടത്തിയും തൃശൂര്‍ ബെത്സദ ട്രസ്റ്റും ചേര്‍ന്നാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.