ഗലേറിയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഇന്ദുമേനോൻ , തോമസ് ജോസഫ്, വീരാന്‍കുട്ടി, രാജേഷ് ചിത്തിര എന്നിവര്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കവി സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ പുരസ്‌കാര ദാനം നിർവ്വഹിച്ചു. കാനായി കുഞ്ഞിരാമന്‍ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനിച്ചത്. സമ്മാനത്തുകയായ ഒരു ലക്ഷം രൂപ ഗലേറിയ മേധാവി മനോജ് കളമ്പൂര്‍ സമ്മാനിച്ചു.
ഷാര്‍ജ പുസ്തകോത്സവത്തിന്റെ അമരക്കാരനായ മോഹന്‍ കുമാറിനേയും പ്രമുഖ അറബ് കവി ഡോ. ഷിഹാബ് ഗാനിമിനേയും ചടങ്ങില്‍ ആദരിച്ചു. ഷാബു കളിത്തട്ടില്‍ സംസാരിച്ചു. പെരുമ്പടവം ശ്രീധരന്റെ ജീവിതത്തേയും അദ്ദേഹത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന കൃതിയേയും ആധാരമാക്കി നിര്‍മിച്ച സിനിമയുടെ പ്രദര്‍ശനവും നടന്നു. ചിത്രത്തിന്റെ നിര്‍മാതാവ് ബേബി സോമതീരത്തെ ആദരിച്ചു. സക്കറിയയുടെ തിരക്കഥയില്‍ ഷൈനി ബഞ്ചമിനാണ് ചിത്രം സംവിധാനം ചെയ്തത്.