ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗലേറിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ഈ വര്‍ഷത്തെ ഗലേറിയ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് ഇന്ദുമേനോനും കവിതാ വിഭാഗത്തില്‍ വീരാന്‍ കുട്ടിയും ചെറുകഥാ വിഭാഗത്തില്‍ തോമസ് ജോസഫും മികച്ച പ്രവാസി സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് രാജേഷ് ചിത്തിരയും അര്‍ഹരായി.
ഇന്ദുമോനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം എന്ന നോവലിനാണ് പുരസ്‌കാരം. വീരാന്‍കുട്ടിയുടെ കവിതകള്‍, തോമസ് ജോസഫിന്റെ പൈപ്പിന്‍ ചുവട്ടിലെ മൂന്നുസ്ത്രീകല്‍, രാജേ്ഷ് ചിത്തിരയുടെ ഉളിപ്പേച്ച് എന്നീ കൃതികള്‍ക്കുമാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനും സച്ചിദാനന്ദന്‍, സക്കറിയ,എന്‍.എസ് മാധവന്‍ എന്നിവര്‍ വിവിധ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഏപ്രില്‍ 28ന് വൈകിട്ട് ആറിന് ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.