Image may be NSFW.
Clik here to view.
കേരള സാഹിത്യ അക്കാദമിയുടെ 2015ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു. വിശിഷ്ടാംഗത്വത്തിന് സാഹിത്യകാരായ യു.എ ഖാദര്‍, സാറാ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സമഗ്ര സംഭാവന പുരസ്‌കാരത്തിന് ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. സുഗതന്‍ എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മറ്റ് പുരസ്കാരങ്ങള്‍
കവിത – എസ്. രമേശന്‍ (ഹേമന്തത്തിലെ പക്ഷി)
നോവല്‍ – യു.കെ. കുമാരന്‍ (തക്ഷന്‍കുന്ന് സ്വരൂപം)
നാടകം – ജിനോ സോസഫ് (മത്തി)
ചെറുകഥ – അഷിത (അഷിതയുടെ കഥകള്‍ )
സാഹിത്യ വിമര്‍ശനം – സി.ആര്‍. പരമേശ്വരന്‍ (വംശചിഹ്നങ്ങള്‍)
വൈജ്ഞാനിക സാഹിത്യം – കെ.എന്‍. ഗണേശ് ( പ്രകൃതിയും മനുഷ്യനും)
ജീവചരിത്രം/ ആത്മകഥ – ഇബ്രാഹിം വേങ്ങര (ഗ്രീന്‍ റൂം)
യാത്രാവിവരണം – വി.ജി. തമ്പി (യൂറോപ്പ് ആത്മചിഹ്നങ്ങള്‍) , ഒ.കെ. ജോണി (ഭൂട്ടാന്‍ ദിനങ്ങള്‍)
വിവര്‍ത്തനം – ഗുരു മുനി നാരായണ പ്രസാദ് (സൗന്ദര്യലഹരി)
ബാലസാഹിത്യം – ഏഴാച്ചേരി രാമചന്ദ്രന്‍ (സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും)
ഹാസ്യസാഹിത്യം – ഡോ. എസ്.ഡി.പി. നമ്പൂതിരി (വെടിവട്ടം)